Friday, February 6, 2015

വെളുത്തുള്ളിയുടെ വിശേഷങ്ങൾ





രോഗപ്രതിരോധ ശേഷി,മുലപ്പാൽ വർധന തുടങ്ങി വെളുത്തുള്ളിയുടെ വിശേഷങ്ങൾ അനവധിയാണ്.  രോഗാണുക്കളെ തടയാൻ വെളുത്തുള്ളി കേമനാണ്. ഭക്ഷവിഷബാധയിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാനും വെളുത്തുള്ളി  സഹായിക്കുന്നു. 100 ഗ്രാം വെളുത്തുള്ളിയിൽ 8.30 ഗ്രാം മാസ്യം, 30 ഗ്രാം കാത്സ്യം,1.3 ഗ്രാം ഇരുമ്പ്,13.മി.ഗ്രാം വിറ്റാമിൻ സി,145 കലോറി എന്നിവയടങ്ങിയിട്ടുണ്ട്.
കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഹൃദയാഘാതത്തിൽ നിന്നും വെളുത്തുള്ളി ശരീരത്തിന് സംരക്ഷണം നൽകുന്നു. വെളുത്തുള്ളിയിലുള്ള സൾഫർ അടങ്ങിയ വസ്തുക്കൾ രക്തകുഴലുകളിൽ തടസങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും അതുവഴി ആർത്രോസ്‌ക്ളീറോസിസിനുള്ള സാധ്യത കുറക്കുകയും ചെയ്യും. പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാൽ ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്.


Thursday, October 9, 2014

അൾസർ തടയാൻ ഉരുളക്കിഴങ്ങ് ബെസ്റ്റ്


അൾസർ തടയാൻ ഉരുളക്കിഴങ്ങിനു കഴിയുമെന്ന അഭിപ്രായവുമായി  ഗവേഷകർ രംഗത്ത്. ഉരുളക്കിഴങ്ങ് ജ്യുസ് ഉൾപ്പെടെയുള്ളവ അൾസറും, നെഞ്ചെരിച്ചിലും കുറയ്ക്കാൻ വളരെ നന്നെന്നാണ് അവർ പറയുന്നത്. അൾസർ പെട്ടെന്ന് ഭേദമാവാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഉരുളക്കിഴങ്ങിന്റെ ഈ ഗുണത്തിന് കാരണം.

മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി ഗവേഷണ വിഭാഗമാണ് പുതിയ  കണ്ടെത്തലുമായി എത്തിയിരിക്കുന്നത്.  എല്ലാ ഉരുളക്കിഴങ്ങുകൾക്കും അൾസറും നെഞ്ചെരിച്ചിലും ശമിപ്പിക്കാൻ കഴിവുണ്ട്. ഇതിനൊപ്പം ചില പ്രത്യേക ഇനം ഉരുളക്കിഴങ്ങുകൾ തിരഞ്ഞെടുത്തു ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ നന്നാണെന്നും  ഗവേഷകർ പറയുന്നു.

ചര്‍മ്മരോഗങ്ങള്‍ക്ക് അയമോദകം



കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. അയമോദകം മോരിൽ ചേർത്ത് കഴിച്ചാൽ വിഷമമില്ലാതെ കഫം ഇളകിപ്പോരും. കടുത്ത ജലദോഷം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടി ആവിപിടിക്കാം. അയമോദകം മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്.