അൾസർ തടയാൻ ഉരുളക്കിഴങ്ങിനു കഴിയുമെന്ന അഭിപ്രായവുമായി ഗവേഷകർ രംഗത്ത്. ഉരുളക്കിഴങ്ങ് ജ്യുസ് ഉൾപ്പെടെയുള്ളവ അൾസറും, നെഞ്ചെരിച്ചിലും കുറയ്ക്കാൻ വളരെ നന്നെന്നാണ് അവർ പറയുന്നത്. അൾസർ പെട്ടെന്ന് ഭേദമാവാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഉരുളക്കിഴങ്ങിന്റെ ഈ ഗുണത്തിന് കാരണം.
മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി ഗവേഷണ വിഭാഗമാണ് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. എല്ലാ ഉരുളക്കിഴങ്ങുകൾക്കും അൾസറും നെഞ്ചെരിച്ചിലും ശമിപ്പിക്കാൻ കഴിവുണ്ട്. ഇതിനൊപ്പം ചില പ്രത്യേക ഇനം ഉരുളക്കിഴങ്ങുകൾ തിരഞ്ഞെടുത്തു ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ നന്നാണെന്നും ഗവേഷകർ പറയുന്നു.
No comments:
Post a Comment